Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Record

എ​റി​ഞ്ഞ​ത് ഒ​റ്റ ഓ​വ​ർ: വീ​ഴ്ത്തി​യ​ത് അ​ഞ്ച് വി​ക്ക​റ്റ്‌; ഇ​ന്തോ​നേ​ഷ്യ​ന്‍ ബൗ​ള​ര്‍​ക്ക് ലോ​ക റി​ക്കാ​ർ​ഡ്

ബാ​ലി: രാ​ജ്യാ​ന്ത​ര ടി20 ​ക്രി​ക്ക​റ്റി​ല്‍ ഒ​രോ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി ലോ​ക റി​ക്കാ​ർ​ഡി​ട്ട് ഇ​ന്തോ​നേ​ഷ്യ​ന്‍ പേ​സ​ര്‍ ഗെ​ഡെ പ്രി​യാ​ന്ദ​ന. അ​ന്താ​രാ​ഷ്ട്ര ടി20 ​യി​ൽ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മാ​ണ് പ്രി​യാ​ന്ദ​ന.

ചൊ​വ്വാ​ഴ്‌​ച ബാ​ലി​യി​ൽ കം​ബോ​ഡി​യ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു പ്രി​യ​ന്ദ​ന​യു​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം. മ​ത്സ​ര​ത്തി​ൽ ഒ​രേ​യൊ​രു ഓ​വ​ർ മാ​ത്ര​മാ​ണ് താ​രം ബൗ​ൾ ചെ​യ്ത‌​ത്‌. ഒ​രു റ​ൺ മാ​ത്രം വ​ഴ​ങ്ങി​യാ​ണ് അ​ഞ്ചു വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത്.‌

168 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ക​യാ​യി​രു​ന്ന കം​ബോ​ഡി​യ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 106 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ​യാ​ണ് പ്രി​യ​ന്ദ​ന ത​ന്‍റെ 16-ാം ഓ​വ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് പ​ന്തു​ക​ളി​ൽ ഷാ ​അ​ബ്രാ​ർ ഹു​സൈ​ൻ, നി​ർ​മ​ൽ​ജി​ത് സിം​ഗ്, ച​ന്തൂ​ൺ ര​ത്ത​ന​ക് എ​ന്നി​വ​രെ പു​റ​ത്താ​ക്കി താ​രം ഹാ​ട്രി​ക് തി​ക​ച്ചു.

അ​ടു​ത്ത പ​ന്തി​ൽ താ​രം ഒ​രു വൈ​ഡ് വ​ഴ​ങ്ങി. അ​ടു​ത്ത പ​ന്ത് ഡോ​ട്ട് ബോ​ളാ​യി​രു​ന്നു. പി​ന്നാ​ലെ അ​ഞ്ചാം പ​ന്തി​ൽ മോം​ഗ്ദാ​ര സോ​ക്കി​നെ​യും ആ​റാം പ​ന്തി​ൽ പെ​ൽ വെ​ണ്ണാ​ക്കി​നെ​യും പു​റ​ത്താ​ക്കി​യ പ്രി​യ​ന്ദ​ന, കം​ബോ​ഡി​യ​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു.

ഇ​തോ​ടെ ഇ​ന്തോ​നേ​ഷ്യ 60 റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി. ല​സി​ത് മ​ലിം​ഗ, റാ​ഷി​ദ് ഖാ​ൻ, ജേ​സ​ൺ ഹോ​ൾ​ഡ​ർ എ​ന്നി​വ​ർ ഒരോവറിൽ നാ​ലു വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

 

Latest News

Corehub Up